കാര്‍ത്തി നായകനാകുന്ന ചിത്രത്തില്‍ ജ്യോതികയും

0

ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രത്തില്‍ കാര്‍ത്തി നായകവേഷത്തില്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ജ്യോതികയും എത്തുമെന്നു സൂചന.

കാര്‍ത്തിക്കൊപ്പം തുല്ല്യ പ്രാധാന്യമുളള റോളിലാണ് ജ്യോതിക എത്തുന്നതെന്നാണ് അറിയുന്നത്. ആദ്യമായാണ് സൂര്യയുടെ സഹോദരന്‍ കൂടിയായ കാര്‍ത്തി ജ്യോതികയ്‌ക്കൊപ്പം ഒരു ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിക്കുന്നത്. ജീത്തു ജോസഫിനൊപ്പം റെനില്‍ ഡിസില്‍വ,മണികണ്ഠന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Leave A Reply

Your email address will not be published.