ബോര്‍ഡോയുടെ പരിശീലകനായി പൗലോ സോസ ചുമതലയേറ്റു

0

ഫ്രഞ്ച് ക്ലബ്ബ് ബോര്‍ഡോയുടെ പരിശീലകനായി പൗലോ സോസ ചുമതലയേറ്റു. ലീഗ് വണ്ണില്‍ പതിമൂന്നാം സ്ഥാനത്ത് കിതയ്ക്കുന്ന ബോര്‍ഡോയ്ക്ക് മുന്‍ യുവന്റസ്, ഡോര്‍ട്ട്മുണ്ട് താരത്തിന്റെ വരവ് ഗുണം ചെയ്യും. മൂന്നര വര്‍ഷത്തെ കരാറിലാണ് ബോര്ഡോയിലേക്ക് സോസ എത്തുന്നത്. എ എസ് റോമയുടെ പരിശീലകനാവാന്‍ ഉയര്‍ന്നു കേട്ട പേരുകളില്‍ ഒന്നാണ് മുന്‍ പോര്‍ച്ചുഗീസ് ഗോള്‍ഡന്‍ ജനറേഷന്‍ താരത്തിന്റേത്.

റോമയുടെ പരിശീലകനായി റാനിയേരി സ്ഥാനമേറ്റതിനു പിന്നാലെയാണ് സോസ ഫ്രാന്‍സിലേക്ക് പറന്നത്. ബ്രസീലിയന്‍ പരിശീലകന്‍ റിക്കാര്‍ഡോ ഗോമസിനു പകരക്കാരനായാണ് സോസ എത്തുന്നത്. ഇതിനു മുന്‍പ് സ്വാന്‍സി, മേക്കബി ടെല്‍- അവീവ്, ഫിയോറെന്റീന, ബെസെല്‍ എന്നി ടീമുകളെ സോസ പരിശീലിപ്പിച്ചിട്ടുണ്ട്. കന്നവാരോയ്ക്ക് പകരക്കാരനായി ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബായ ടൈയാന്‍ജിന്‍ ക്വാന്‍ജിനിലും പോര്‍ച്ചുഗീസ് റ്റാക്‌ട്ടീഷ്യന്‍ പരിശീലിപ്പിച്ചിരുന്നു.

Leave A Reply

Your email address will not be published.