ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡിന് ജയം

0

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്ലെ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ഒരു ഇന്നിങ്‌സിന്‍റെ റണ്‍സിന്റെയും വമ്ബന്‍ വിജയം. വിജയത്തോടെ ഒരു മത്സരം കൂടെ ബാക്കിനില്‍ക്കെ പരമ്ബര 2-0 ന് ന്യൂസിലാന്‍ഡ് സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ 211 പുറത്തായ ശേഷം 221 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 209 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്ടമായി . ആദ്യ ഇന്നിങ്‌സില്‍ റോസ് ടെയ്ലറുടെ തകര്‍പ്പന്‍ ഡബിള്‍ സെഞ്ചുറി മികവില്‍ 432 ന് 6 എന്ന നിലയില്‍ ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ രണ്ട് ദിനങ്ങള്‍ മഴമൂലം നഷ്ട്ടപെട്ട ശേഷമാണ് ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് വിജയം നേടിയെടുത്തത് .

47 റണ്‍സ് നേടിയ മൊഹമ്മദ് മിഥുന്‍, 67 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മഹ്മുദുള്ള എന്നിവര്‍ മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് നിരയില്‍ വേണ്ടി അല്പമെങ്കിലും പിടിച്ചുനിന്നത് . തമീം ഇഖ്ബാല്‍ 4 റണ്‍സ് നേടി പുറത്തായി . ന്യൂസിലാന്‍ഡിന് വേണ്ടി ട്രെന്റ് ബോള്‍ട്ട് നാലും, നെയില്‍ വാഗ്നര്‍ അഞ്ച് വിക്കറ്റും, മാറ്റ് ഹെന്‍റി ഒരു വിക്കറ്റും വീഴ്ത്തി.

 

Leave A Reply

Your email address will not be published.