ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ വേണുവിന്റെ പിതാവ് എം.ഇ. നാരായണക്കുറുപ്പ് അന്തരിച്ചു

കോട്ടയം: വയലാര്‍ രാമവര്‍ന്നയുടെ മാതൃസഹോദരി പുത്രനും ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ വേണുവിന്റെ പിതാവ് ഏറ്റുമാനൂര്‍ കിഴക്കേടത്ത് വീട്ടില്‍ റിട്ട. അഡീഷണല്‍ പഞ്ചായത്ത് ഡയറക്ടര്‍ എം.ഇ. നാരായണക്കുറുപ്പ് അന്തരിച്ചു.

90 വയസ്സായിരുന്നു. പ്രശസ്ത സാഹിത്യകാരനായിരുന്ന കാരൂര്‍ നീലകണ്ഠപിള്ളയുടെ മകളും കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മിസ്ട്രസുമായ ബി. സരസ്വതിയാണ് ഭാര്യ. മക്കള്‍; വേണു, എന്‍. രാമചന്ദ്രന്‍ (മുന്‍ പോലീസ് മേധാവി, കോട്ടയം) മരുമക്കള്‍; ബീനാപോള്‍ വേണു (ഫിലിം എഡിറ്റര്‍, വൈസ് ചെയര്‍) അപര്‍ണ.

Comments are closed.