മാവോയിസ്റ്റ് വിഷയത്തില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മാവോയിസ്റ്റ് അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിടുന്ന തെളിവുകള്‍ എല്ലാം അതേപടി വിശ്വസിക്കാന്‍ കഴിയില്ല. കേരള സര്‍ക്കാരും മോഡി സര്‍ക്കാരും ചെയ്യുന്നത് ഒരുപോലെ ആകാന്‍ പാടില്ലെന്നാണ് സി.പി.ഐയുടെ നിലപാടെന്നും സര്‍ക്കാരിനെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് സി.പി.എ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

മാവോസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ. എന്നാല്‍ മാവോയിസ്റ്റ് ഉന്മൂലനം എന്നതിനോട് യോജിപ്പില്ല. ഇത്തരം കാര്യങ്ങളില്‍ ഇടതുമുന്നണി എടുക്കുന്ന തീരുമാനങ്ങള്‍ക്കപ്പുറം പോലീസ് എടുക്കുന്ന നടപടികളെ പിന്തുണയ്ക്കേണ്ട ബാധ്യത സി.പി.ഐയ്ക്കില്ല. പോലീസ് നല്‍കുന്ന തെളിവാണ് അന്തിമം എന്നു പറയുന്നത് അംഗീകരിക്കാനാവില്ല. ലോകത്ത് എവിടെയെങ്കിലും കമഴ്ന്നുകിടന്നു പോലീസുകാര്‍ മഹസ്സര്‍ എഴുന്നത് കണ്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

Comments are closed.