അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ

ന്യൂയോര്‍ക്ക് : ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിനായി വകമാറ്റി ചെലവഴിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ. ട്രംപിന്റെ മക്കളായ ഇവാങ്കയുടെയും എറിക്കിന്റെയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രംപ് ഫൗണ്ടേഷന്റെ ഫണ്ടാണ് വകമാറ്റി ചെലവഴിച്ചിരിക്കുന്നത്.

രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ട്രംപ് ഫൗണ്ടേഷന് അവകാശമില്ലെന്ന് കാണിച്ച് ന്യൂയോര്‍ക്ക് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2016 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നിനിടെ ട്രംപ് ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റി ചെലവഴിച്ചിരിക്കുന്നുവെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് ട്രംപ് ഒറ്റയ്ക്കു തന്നെ ഈ തുക അടയ്ക്കണമെന്നും ട്രംപിന് പങ്കാളിത്തമില്ലാത്ത ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് ഈ പണം കൈമാറാനുമാണ് ഉത്തരവ്.

Comments are closed.