ബി.ജെ.പി-ശിവസേനാ തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ തര്‍ക്കം രൂക്ഷമായിരിക്കെ ബി.ജെ.പി-ശിവസേനാ തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. എന്നാല്‍ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകും ഇക്കാര്യത്തില്‍ സംശയം വേണ്ട. ശിവസേനയുമായി 50:50 അധികാരം പങ്കിടലിനെക്കുറിച്ച് നേരത്തെ ചര്‍ച്ച നടന്നതയായി തനിക്ക് അറിയില്ലെന്നും മഹാരാഷ്ട്രാ സര്‍ക്കാരിനെ ബി.ജെ.പി നയിക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു.

സംസ്ഥാനത്ത് എത്തിയ ഗഡ്കരി ഇന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും. ആദ്യത്തെ രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനവും 50:50 മന്ത്രിസ്ഥാനങ്ങളും വേണമെന്ന ശിവസേനാ ആവശ്യത്തിലാണ് മഹാരാഷ്ട്രയിലെ ചര്‍ച്ചകള്‍ വഴിമുട്ടിയത്. ശിവസേനയുടെ 50:50 ഫോര്‍മുല അംഗീകരിക്കാനാകില്ലെന്നും കൂടുതല്‍ എം.എല്‍.എമാരുള്ള പാര്‍ട്ടിക്കാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമെന്ന് ബാല്‍ താക്കറെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു.

Comments are closed.