ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന സെക്‌സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടി

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ ബുധനാഴ്ച രാത്രിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന സെക്സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടി. രാജ്കോട്ടിലെ ഖല്‍വാദ് റോഡിലുള്ള കോസ്മോപ്ലെക്സ് മള്‍ട്ടിപ്ലക്സിന്റെ എതിര്‍ വശെയുള്ള ഫ്ലാറ്റിലാണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സംഘത്തെ അറസ്റ്റ് ചെയ്തത്. പോലീസ് സംഘത്തിലെ കോണ്‍സ്റ്റബിള്‍ ഇടപാടുകാരന്‍ എന്ന വ്യാജേന വാണിഭസംഘത്തെ സമീപിക്കുകയും പിന്നീട് കൈയ്യോടെ പിടികൂടി. വെസ്റ്റ് ബംഗാളില്‍ നിന്നുള്ള രണ്ട് സ്ത്രീകളെ ഫ്ലാറ്റില്‍ നിന്നും രക്ഷപ്പെടുത്തിയെന്നും ഇടപാടുകാരനായ ഹിരണ്‍ ഷപര (35) എന്നയാളെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.

അഹമ്മദാബാദില്‍ നിന്നും രണ്ട് സ്ത്രീകളെയും ഷപര എത്തിച്ചിരുന്നു. ഓരോ കസ്റ്റമറില്‍ നിന്നും 2000 രൂപ വീതമാണ് ഇയാള്‍ കൈപ്പറ്റിയിരുന്നത്. ഇതില്‍ പകുതി തുക സ്ത്രീകള്‍ക്ക് നല്‍കുകയും ബിക്കി ഇയാള്‍ എടുക്കുകയുമായിരുന്നു പതിവെന്ന് പോലീസ് പറഞ്ഞു. ഇയാളില്‍ നിന്നും 5000 രൂപയും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുക്കുകയായിരുന്നു.

Comments are closed.