അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയും സമ്മാനങ്ങളും നേടി ലേഖാ പ്രകാശ്

ആലപ്പുഴ: മാരാരിക്കുളത്ത് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളുമാണ് ഭാഗ്യക്കുറി വില്‍പനക്കാരിയായിരുന്ന തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയില്‍ ലേഖാ പ്രകാശിനെ തേടിയെത്തിയത്.

രണ്ടു വര്‍ഷം മുന്‍പു വരെ കലക്ടറേറ്റിനു മുന്‍പില്‍ ലോട്ടറി വില്‍പന നടത്തുകയായിരുന്നു ലേഖ ലോറി ഡ്രൈവര്‍ ആയിരുന്ന ഭര്‍ത്താവ് കെ.ആര്‍.പ്രകാശിന് വാഹനാപകടം ഉണ്ടായതിനെത്തുടര്‍ന്ന് വില്‍പന നിര്‍ത്തിയിരുന്നു. കൊമ്മാടി കുയില്‍ ലോട്ടറി ഏജന്‍സിയില്‍നിന്ന് എ.വൈ. 771712 നമ്പര്‍ ലോട്ടറി ടിക്കറ്റ് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 2.58നാണ് ലേഖ വാങ്ങിയത്. മൂന്നിനായിരുന്നു നറുക്കെടുപ്പ്. . കൃഷ്ണപ്രിയ, കൃതി കൃഷ്ണ, കാര്‍ത്തിക് കൃഷ്ണ എന്നിവരാണ് മക്കള്‍.

Comments are closed.