കുവൈത്തിൽ നിന്ന് ഈ വർഷം പതിനെണ്ണായിരം വിദേശികളെ നാടുകടത്തി

കുവൈത്ത് സിറ്റി: തൊഴില്‍നിയമവും താമസനിയമവും ലംഘിച്ചതിന് കുവൈത്തില്‍ നിന്ന് ഈ വര്‍ഷം പതിനെണ്ണായിരം വിദേശികളെ വിരലടയാളമെടുത്ത് തിരിച്ചുവരാന്‍ കഴിയാത്ത വിധം നാടുകടത്തി. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവര്‍, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവര്‍, യാചകര്‍ എന്നിവരും പട്ടികയിലുണ്ട്.

ഇതില്‍ 12,000 പേര്‍ പുരുഷന്മാരും 6,000 പേര്‍ സ്ത്രീകളുമാണ്. 5,000 ഇന്ത്യക്കാരെയാണ് ഈ വര്‍ഷം നാടുകടത്തിയത്. 2500 ബംഗ്ലാദേശുകാര്‍, 2200 ഈജിപ്തുകാര്‍, 2100 നേപ്പാളികള്‍ എന്നിങ്ങനെയാണ് രാജ്യം തിരിച്ചള്ള കണക്ക്. നാടുകടത്തിയവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരായിരുന്നു.

Comments are closed.