മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് മമ്മൂട്ടി

മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ‘വണ്‍’ എന്ന സിനിമയുടെ ചിത്രീകരണം പുരോമിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് മമ്മൂട്ടി. സന്തോഷ് വിശ്വനാഥ് ആണ് ‘വണ്‍’ സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ്യുടേതാണ് തിരക്കഥ. നിര്‍മ്മാണം ഇച്ചായീസ് പ്രൊഡക്ഷന്‍സ്.

മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങി താരങ്ങള്‍ ഇതിലുണ്ട്. ആര്‍ വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. എഡിറ്റിംഗ് നിഷാദ്. ുഖ്യമന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി സന്ദര്‍ശിക്കുന്നതിന്റെ ചിത്രം പുറത്തുവിട്ടത്.

Comments are closed.