അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി എന്തായാലും അതിനെ മാനിക്കുക : കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി എന്തായാലും അതിനെ മാനിക്കുക എന്നതിനാണ് പ്രാഥമിക പരിഗണനയെന്നും മസ്ജിദ് തകര്‍ത്തപ്പോള്‍ കേരളത്തില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകാതിരിക്കാന്‍ കാരണം, ശിഹാബ് തങ്ങളുടെ ഇടപെടലാണ്. ആ നിലപാട് തുടരണമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

വിധിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അത് അറിയിക്കാന്‍ ജനാധിപത്യ മാര്‍ഗമുണ്ടെന്നും ലീഗ് അണികള്‍ എല്ലാ കാലത്തും സമാധാനത്തിനായി അണിനിരന്നവരാണെന്നും മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Comments are closed.