കാവാലിപ്പുഴയില്‍ 16 കാരനായ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കിടങ്ങൂര്‍: കിടങ്ങൂര്‍ കാവാലിപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഞായറാഴ്ച രാവിലെ പുഴക്കടവിലെ മിനി ബീച്ചിലാണ് അതിരമ്പുഴ കോട്ടമുറി താന്നിക്കല്‍ ഷിയാസിന്റെ മകന്‍ ആഷിക് ഷിയാസ്(16) മരിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ആഷിക് നദിക്ക് കുറുകെ നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയും സംഭവസ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്സ് നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു.

Comments are closed.