ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച കുടുംബം വഴിതെറ്റി പുഴയില്‍ വീണു

പാലക്കാട്: തൃശൂര്‍ പട്ടിക്കാട് സ്വദേശിയായ കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും സ്ഥിരമായി കുതിരാനില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാല്‍ മറ്റൊരു വഴി ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് വഴിതെറ്റി പുഴയില്‍ വീണു. പാലക്കാട് നിന്നും പട്ടിക്കാട്ടേക്ക് ഇവര്‍ പോകുകയായിരുന്നു.

രാത്രി എട്ടരയോടെ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകുവാന്‍ തടയണയിലൂടെ കയറിയപ്പോള്‍ അപകടത്തില്‍പെട്ടിരിക്കുകയാണ്. രാത്രിയായിരുന്നു തടയണ കയറിയത് എന്നതിനാല്‍ തന്നെ ഇവിടുത്തെ വെള്ളക്കെട്ട് ശ്രദ്ധിച്ചിരുന്നില്ല.

Comments are closed.