സിഇടി എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിയുടെ മരണം ആത്മഹത്യയെന്ന് നിഗമനം

തിരുവനന്തപുരം: സിഇടി എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി കാമ്പസിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ രതീഷ് മരിച്ചിട്ട് 48 മണിക്കൂര്‍ പിന്നിട്ടിരുന്നുവെന്നും മരണം ആത്മഹത്യയെന്നുമാണ് നിഗമനം. കോളജില്‍ നിന്നും പരീക്ഷ കഴിഞ്ഞിറങ്ങിയ ശേഷം കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തുകയായിരുന്നു.

കാമ്പസിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു കണ്ടെത്തിയത്. സി.ഇ.ടിയിലെ ഒന്നാംവര്‍ഷ സിവില്‍ എന്‍ജിനിയറിങ്ങ്് വിദ്യാര്‍ത്ഥി നെയ്യാറ്റിന്‍കര സ്വദേശി 19 വയസ്സുള്ള രതീഷ് കുമാറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ ഒന്‍പത് മണിയോടെ ഗിരിജയ്ക്കൊപ്പം രതീഷ് കോളജില്‍ എത്തി.

എന്നാല്‍, തിരികെ കൂട്ടിക്കൊണ്ടുപോകുവാന്‍ എത്തിയപ്പോള്‍ രതീഷ് പരീക്ഷ അവസാനിക്കുന്നതിന് മൂക്കാല്‍ മണിക്കൂര്‍ മുന്‍പ് ക്ലാസില്‍ നിന്നും പുറത്തേക്ക് പോയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ രതീഷിനെ തിരഞ്ഞുവെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് കോളജിലെ ശുചിമുറി അകത്തുനിന്നും പൂട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ പൂട്ട് പൊളിച്ച് കയറിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുകയും രതീഷിനെ കാണാനില്ലെന്ന് കണിച്ച് മാതൃസഹോദരി ഗിരിജ കഴിഞ്ഞദിവസം ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയിരുന്നു. ശ്രീകാര്യം സിഇടി കോളേജിലെത്തി പരിശോധന നടത്തിയതിനു ശേഷം സംഭവത്തില്‍ എസ്സി-എസ്ടി( പട്ടികജാതി പട്ടികവര്‍ഗ്ഗ) കമ്മീഷന്‍ കേസെടുത്തു. കേസില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്താനും പോലീസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Comments are closed.