അയോധ്യവിധിയില്‍ രാജ്യത്ത് ഭീകരാക്രമണ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍

ന്യൂഡല്‍ഹി: അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ ന്യൂഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. മിലിട്ടറി ഇന്റലിജന്‍സും, ഇന്റലിജന്‍സ് ബ്യൂറോയും, റിസര്‍ച്ച് അനാലിസിസ് വിങ്ങ് (റോ)യുമാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് അറിയിച്ചത്.

ഇന്നലെ അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയില്‍ സുരക്ഷ വിലയിരുത്തിയിരുന്നു. ഓരോ സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിമാരുമായി വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മൂന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഒന്നിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതിനാല്‍ അയോധ്യയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Comments are closed.