കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കെ.ആര്‍.പ്രേംകുമാറിനെ മത്സരിപ്പിക്കാന്‍ തീരുമാനം

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കെ.ആര്‍.പ്രേംകുമാറിനെ മത്സരിപ്പിക്കാന്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം. ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷനിലെ കൗണ്‍സില്‍ അംഗമാണ് കെ.ആര്‍ പ്രേം കുമാര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനം.

നിലവില്‍ 37 അംഗങ്ങളുള്ളതിനാല്‍ തെരഞ്ഞെടുപ്പ് വെല്ലുവിളിയാകില്ലെന്ന് നേതൃയോഗം മനസിലാക്കി. മേയര്‍ സൗമിനി ജയിനിനെ മാറ്റണമെന്ന ആവശ്യവും എ-ഐ ഗ്രൂപ്പ് അംഗങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കിലും തല്‍ക്കാലം പരസ്യപ്രതികരണം നടത്തേണ്ടെന്നാണ് തീരുമാനം. സൗമിനി ജയിനിനെ നീക്കിയാല്‍ രാജിവെക്കുമെന്ന് ഇതിനകം ഒരു കൗണ്‍സില്‍ അംഗം പരസ്യമായി വ്യക്തമാക്കി.

ഇത്തരം സാഹചര്യം ഉണ്ടായാല്‍ കോര്‍പ്പേറേഷനില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നഷടമാകുന്ന സ്ഥിതിയാണുണ്ടാകുന്നത്. ടി.ജെ വിനോദ് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൊച്ചി കോപ്പേറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഒഴിവുണ്ടായത്.

Comments are closed.