ബിഎസ് VI എന്‍ജിന്‍ വാഹനങ്ങള്‍ വിപണിയില്‍

രാജ്യത്തെ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബിഎസ് VI (ഭാരത് സ്റ്റേജ് 6) വാഹനങ്ങള്‍ 2020 ഏപ്രില്‍ ഒന്നോടെ നിര്‍ബന്ധമാകുകയാണ്. ഇതോടെ 2020 മാര്‍ച്ച് 31 വരെ മാത്രമേ ബിഎസ് IV എന്‍ജിന്‍ നിലവാരത്തിലുള്ള വാഹനങ്ങള്‍ വില്‍ക്കാന്‍ നിര്‍മാതാക്കള്‍ക്ക് സാധിക്കു.

ഇതിന്റെ ഭാഗമായി മിക്ക വാഹന നിര്‍മ്മാതാക്കളും അവരുടെ ബിഎസ് VI എന്‍ജിന്‍ മാനദണ്ഡത്തിലുള്ള വാഹനങ്ങള്‍ വിപണിയില്‍ എത്തിച്ചു തുടങ്ങി. ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതി മാസങ്ങള്‍ക്ക് മുമ്പ് തന്നെ നടപ്പാക്കിയിരുന്നു. നിരയില്‍ നിന്നും മിക്ക മോഡലുകളുടെയും ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സെലറിയോ, ആള്‍ട്ടോ K10 മോഡലുകളുടെ ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. നവംബര്‍ അവസാനത്തോടെ ഇരുമോഡലുകളുടെയും ബിഎസ് VI പതിപ്പുകള്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

എഞ്ചിന്‍ ബിഎസ് VI നിലവാരത്തിലേക്ക് മാറ്റുന്നതൊഴിച്ചാല്‍ വാഹനത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പങ്കുവെച്ചിട്ടില്ല. ആള്‍ട്ടോ K10 -ന്റെ LX, VX എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് വിപണിയില്‍ ഉള്ളത്.

3.72 ലക്ഷം രൂപ മുതല്‍ 4.51 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 6,000 rpm -ല്‍ 67 bhp കരുത്തും 3,500 rpm -ല്‍ 90 Nm torque ഉം സൃഷ്ടിക്കുന്ന 1.0 ലിറ്റര്‍ ത്രീ സിലണ്ടര്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 4.36 ലക്ഷം രൂപ മുതല്‍ 5.53 രൂപ വരെയാണ് സെലറിയോയുടെ എക്‌സ്‌ഷോറും വില.

രണ്ട് കാറുകളും അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. ആള്‍ട്ടോ K10 ലിറ്ററിന് 23.95 കിലോമീറ്റര്‍ മൈലേജും, സിഎന്‍ജി മോഡല്‍ 32.26 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് മാരുതി അവകാശപ്പെടുന്നു. സെലറിയോ ലിറ്ററിന് 23.1 കിലോമീറ്റര്‍ മൈലേജും, സിഎന്‍ജി മോഡല്‍ 31.79 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നുമാണ് റിപ്പോര്‍ട്ട്.

അതേസമയം വാഹനത്തിന്റെ വില സംബന്ധിച്ചും കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ബിഎസ് VI എഞ്ചിനോടെ നേരത്തെ വിപണിയില്‍ മാരുതി എത്തിച്ച കാറുകളുടെ വില്‍പ്പന 2 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടതായി കമ്പനി അറിയിച്ചിരുന്നു.

2019 ഏപ്രിലില്‍ തന്നെ മാരുതിയുടെ ഹാച്ച്ബാക്ക് മോഡലായ ആള്‍ട്ടോ 800, പ്രീമിയം ഹാച്ച്ബാക്കായ ബലെനോ എന്നിവ ബിഎസ് VI എന്‍ജിനിലേക്ക് കമ്പനി മാറ്റിയിരുന്നു. ഇതിനുപിന്നാലെ, പുതിയ വാഗണ്‍ആറിന്റെ 1.2 ലിറ്റര്‍ എന്‍ജിന്‍ പതിപ്പ്, സ്വിഫ്റ്റ്, ഡിസയര്‍, എര്‍ട്ടിഗ, XL6, എസ്സ്-പ്രെസ്സോ എന്നീ വാഹനങ്ങളും ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ കമ്പനി വിപണിയില്‍ എത്തിച്ചു.

അടുത്തിടെയാണ് മിനി എസ്‌യുവി നിരയിലേക്ക് എസ്സ്-പ്രെസ്സോ എന്നൊരു പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് എസ്സ്-പ്രെസ്സോ വിപണയില്‍ എത്തുന്നത്. ബിഎസ് VI നിലവാരത്തിലുള്ള 998 സിസി മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് വാഹത്തിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 68 bhp കരുത്തും, 90 Nm torque ഉം സൃഷ്ടിക്കും.

Comments are closed.