ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ പയര്‍ പൊടി

ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ചില പരമ്പരാഗത വഴികളുണ്ട്. ഇതിലൊന്നാണ് പയര്‍ പൊടി അഥവാ ചെറുപയര്‍ പൊടി. ഇതു കൊണ്ട് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ കഴിയുന്ന ഒരു പ്രത്യേക കൂട്ടുണ്ടാക്കുവാന്‍ കഴിയും.

ഇതിനൊപ്പം ചെറുനാരങ്ങാനീര്, പശുവിന്‍ പാല്‍, മഞ്ഞള്‍പ്പൊടി, പൊടിയുപ്പ് എന്നിവയാണ് ഈ നാച്വറല്‍ ആയുര്‍വേദ ബ്ലീച്ചിനുള്ള ചേരുവകള്‍

ആരോഗ്യപരമായ കാര്യങ്ങള്‍ക്കു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഏറെ മികച്ച ഒന്നാണ് നാരങ്ങ. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ നല്ലൊരു നാച്വറല്‍ ബ്ലീച്ചിന്റെ ഗുണം നല്‍കുന്നു.

ചെറുപയര്‍ പൊടിയും ചര്‍മത്തിന് ഏറെ നല്ലൊരു മരുന്നാണ്. ചര്‍മത്തിന് നിറവും മൃദുത്വവുമെല്ലാം നല്‍കാന്‍ ചേര്‍ന്ന ഒരു സ്വാഭാവിക വഴി. ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ചര്‍മത്തിന്റെ ഉള്ളിലേയ്ക്കിറങ്ങി ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ചര്‍മ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുന്നു. ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതു കൊണ്ടു തന്നെ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതും ചുളിവുകള്‍ വീഴുന്നതും തടയാനും ഇത് സഹായിക്കുന്നു.

ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ ചര്‍മത്തിന് നിറം നല്‍കാന്‍ വേണ്ടി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ചര്‍മത്തിനു നിറം നല്‍കാനുള്ള സ്വാഭാവിക വഴിയാണ് മഞ്ഞള്‍. പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഒന്ന്.

നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് ഉപ്പു നല്‍കുന്നത്. നല്ലൊരു അണുനാശിനി കൂടിയാണിത്. ചര്‍മത്തിനു നിറം നല്‍കാനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതു നല്ലൊരു മരുന്നാണ്. ഒരു ടീസ്പൂണ്‍, നാരങ്ങനീര് 1 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍, ചെറുപയര്‍ പൊടി 1 ടീസ്പൂണ്‍, പൊടിയുപ്പ് ഒരു നുള്ള് എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

Comments are closed.