എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു വിവാഹിതനാകുന്നു

മലപ്പുറം: എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് മലപ്പുറം വളാഞ്ചേരി മുക്കില്‍പ്പീടിക മലപ്പുറം വളാഞ്ചേരി മുക്കില്‍പ്പീടിക വി.പി.സാനു വിവാഹിതനാകുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു വി.പി.സാനു.

രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക വിദ്യാര്‍ത്ഥിയും എറണാകുളം വൈപ്പിന്‍ പള്ളിപ്പുറം സ്വദേശിയുമായ ഗാഥ എം ദാസ് ആണ് വധു. ഡിസംബര്‍ 28 ന് പള്ളിപ്പുറത്തെ ഗാഥയുടെ വീട്ടില്‍ വച്ചാണ് വിവാഹം. തുടര്‍ന്ന് മലപ്പുറം വളാഞ്ചേരിയിലെ സാഗര്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 30 ന് വൈകിട്ട് നാലിനും എട്ടിനും ഇടയില്‍ വിവാഹ സത്കാരം നടക്കുന്നതാണ്.

Comments are closed.