മാവോയിസ്റ്റ് ബന്ധത്തെത്തുടര്‍ന്ന് അറസ്റ്റിലായ യുവാക്കളെ പുറത്താക്കാന്‍ സിപിഎം

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്ന് യുഎപിഎ ചുമത്തപ്പെട്ട് കേസില്‍ അന്വേഷണത്തിന് പാര്‍ട്ടി മുന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ യുവാക്കളെ പുറത്താക്കാന്‍ തയ്യാറെടുത്ത് സിപിഎം. താഹാ ഫസലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ലാപ്ടോപ്പ്, പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവയിലെ വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.

അതിനായി ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ശ്രമങ്ങള്‍ തുടങ്ങി. അതിനായി നാളെ കോഴിക്കോട് പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കുന്നതാണ്. ഇതിനായി ലോക്കല്‍ ബോഡി യോഗം വിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഇതിന്റെ ആദ്യയോഗം നാളെ വൈകിട്ട് പന്നിയങ്കര ലോക്കലില്‍ നടക്കുമെന്നാണ് വിവരം.

Comments are closed.