ശിവസേനയുമായി കൈകോര്‍ക്കാനുള്ള കോണ്‍ഗ്രസ് -എന്‍സിപി നീക്കത്തിനെതിരെ സഞ്ജയ് നിരുപം

മുംബൈ: മഹാരാഷട്രയില്‍ നിലവിലെ രാഷ്ട്രീയ കണക്കുകൂട്ടലുകളില്‍ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത ഒന്നാണ്. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ശിവസേനയുടെ പിന്തുണ ആവശ്യമാണ്. എന്നാല്‍ ഏതു സാഹചര്യത്തിലും സേനയുമായി അധികാരം പങ്കിടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല.

ഇത്തരത്തില്‍ നീങ്ങിയാല്‍ അത് നാശത്തിലേയ്ക്കുള്ള നീക്കമാണെന്നും കഴിഞ്ഞ ദിവസം സഞ്ജയ് നിരുപം പറഞ്ഞിരുന്നു. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറുകയും രണ്ടാമത്തെ ഒറ്റക്കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിക്കുകയും ചെയ്തതോടെയാണ് കോണ്‍ഗ്രസും എന്‍സപിയും പിന്തുണയ്ക്കുമെന്ന് അറിയുന്നത്. തുടര്‍ന്ന് ശിവസേനയുമായി കൈകോര്‍ക്കാനുള്ള കോണ്‍ഗ്രസ് -എന്‍സിപി നീക്കത്തിനെതിരെ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തിയിരിക്കുന്നത്.

‘മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ ഒരു ഭാവന മാത്രമാണ്. ആ ഭാവന യാഥാര്‍ത്ഥ്യത്തിലേക്ക് മാറ്റണമെങ്കില്‍ അതിന് ശിവസേനയുടെ പിന്തുണയില്ലാതെ നടക്കില്ല. ഇതിനായി ശിവസേനയുടെ പിന്തുണ തേടുന്നുവെങ്കില്‍, അത് കോണ്‍ഗ്രസിന്റെ നാശത്തിനുള്ള പിന്തുണ ആയിരിക്കുമെന്നും സഞ്ജയ് നിരുപം വ്യക്തമാക്കിയത്.

Comments are closed.