വയര്‍ കുറയ്ക്കാന്‍ പെരുഞ്ചീരകം

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. പലതും പാചകത്തിന് ഉപയോഗിയ്ക്കുന്ന കൂട്ടുകള്‍ തന്നെയാണ്. ഇത്തരത്തിലെ ഒന്നാണ് പെരുഞ്ചീരകം. പെരുഞ്ചീരകം പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് ചാടുന്ന വയര്‍ ഒതുക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

പെരുഞ്ചീരകത്തിനൊപ്പം ചില പ്രത്യേക ചേരുവകള്‍ കൂടി ഈ പ്രത്യേക കൂട്ടില്‍ ചേര്‍ക്കാറുണ്ട്. ഇഞ്ചി, കറുവാപ്പട്ട, മഞ്ഞള്‍ എന്നിവയുടെ പൊടിയാണ് ഇതിനായി വേണ്ടത്. ഇവയെല്ലാം പൊടി രൂപത്തില്‍ തന്നെ വേണം, ഉപയോഗിയ്ക്കുവാന്‍. ഇതിനൊപ്പം നാരങ്ങനീര്, തേന്‍ എന്നീ ചേരുവകള്‍ കൂടി ഇതിനൊപ്പം ചേര്‍ക്കണം.

ഇവ പ്രത്യേക ആനുപാതത്തില്‍ വേണം, എടുക്കുവാന്‍. ഒരു ടീസ്പൂണ്‍ പെരുഞ്ചീരകം പൊടിച്ചത്, അര ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, ഇഞ്ചിപ്പൊടി, കാല്‍ ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് എന്നിവ ഒരു കപ്പു ചൂടുവെള്ളത്തില്‍ കലര്‍ത്തുക.ഇതില്‍ നാരങ്ങാനീരും തേനും ചേര്‍ക്കാം. ഈ പാനീയം ഇളംചൂടോടെ രാവിലെ വെറുംവയറ്റിലും രാത്രി കിടക്കുവാന്‍ നേരത്തും കുടിയ്ക്കാവുന്നതാണ്.

പെരുഞ്ചീരകം ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ദഹനം മെച്ചപ്പെടുത്തുന്ന, ശരീരത്തിലെ അപചയ പ്രക്രിയകള്‍ ശക്തിപ്പെടുത്തുന്ന ഒന്നാണിത് ഇതില്‍ ചേര്‍ക്കുന്ന മറ്റു ചേരുവകളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മഞ്ഞള്‍ പൊതുവേ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റാണ്.

ഇഞ്ചിയ്ക്കും കൊഴുപ്പു കുറയ്ക്കുകയെന്ന ഗുണമുണ്ട്. ഇത് ശരീരത്തിലെ ചൂടുവര്‍ദ്ധിപ്പിച്ച് ഇതുവഴി അപചയപ്രക്രിയ ശക്തിപ്പെടുത്തി വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ജിഞ്ചറോളുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

ഇതില്‍ ചേര്‍ക്കുന്ന ചെറുനാരങ്ങയും ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ചെറുനാരങ്ങയില്‍ ധാരാളം വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

കറുവാപ്പട്ടയും ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. നല്ല ദഹനത്തിനും ഇത് നല്ലതാണ്. അതുവഴിയും ഇത് വയര്‍ കുറയ്ക്കാന്‍ സഹായകമാണ്.

Comments are closed.