കേസ് പിന്‍വലിക്കാന്‍ പാടില്ലേ, ഇനി നിയമപരമാണെങ്കില്‍ എനിക്ക് അത് കൈമാറൂ : ഒവൈസി

ഹൈദരാബാദ്: ഉത്തര്‍പ്രദേശില്‍ അയോധ്യയില്‍ നിലനിന്നിരുന്ന ബാബ്റി മസ്ജിദുമായി ബന്ധപ്പെട്ട്് ഹിന്ദു അനുയായികള്‍ക്കിടയില്‍ മത തീവ്ര വികാരം ഇളക്കിവിട്ടത്തിനു എല്‍.കെ. അദ്വാനിക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.

രാജ്യത്ത് ഇടനീളം പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ രണ്ടായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ബാബ്റി മസ്ജിദ് നിയമവിരുദ്ധമാണെങ്കില്‍ എന്തിന് എല്‍.കെ. അദ്വാനിയെ വിചാരണ ചെയ്യണമെന്ന് പറഞ്ഞ് ഹൈദരാബാദില്‍ ഒരു പൊതു ചടങ്ങിനിടെ എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി.

‘ബാബ്റി മസ്ജിദ് നിയമാനുസൃതമാണെങ്കില്‍ പിന്നെ എന്തിനാണ് അത് തകര്‍ത്തവര്‍ക്കു തന്നെ ബാബ്റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം കൈമാറിയത്. ഇനി അത് നിയമവിരുദ്ധമാണെങ്കില്‍ പിന്നെ എന്തിനാണ് എല്‍.കെ. അദ്വാനിയെ വിചാര ചെയ്യണം. ആ കേസ് പിന്‍വലിക്കാന്‍ പാടില്ലേ, ഇനി നിയമപരമാണെങ്കില്‍ എനിക്ക് അത് കൈമാറൂ.’ ഒവൈസി പറഞ്ഞു.

Comments are closed.