പതിനേഴുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്: കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ കോളേജിനടുത്തുള്ള ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന പതിനേഴുകാരിയെ പീഡിപ്പിച്ച പരാതിയെത്തുടര്‍ന്ന് മുഹമ്മദ് പുല്ലാളൂരിലെ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ നെല്ലിക്കപാലം കദാരിയെ മന്‍സില്‍ മുഹമ്മദിനെ(32)യാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. പോക്സോ കോടതിയില്‍ ഹാജരാക്കിയ മുഹമ്മദിനെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു.

Comments are closed.