പതഞ്ജലി ആയുര്‍വേദ് വിദേശ കമ്പനികളുമായി ചേർന്ന് പ്രവർത്തനം വ്യാപിപ്പിക്കുന്നു

ദില്ലി: ഇന്ത്യന്‍ വിപണിയില്‍ സ്വദേശി ആയുര്‍വേദ ഉല്‍പ്പന്നമെന്ന പ്രഖ്യാപനത്തോടെ കടന്നുവന്നതാണ് പതഞ്ജലി. എന്നാല്‍ ഡിറ്റര്‍ജന്റ്, കേശ സംരക്ഷണം, സോപ്പ്, നൂഡില്‍സ് എന്നിവയിലെല്ലാം 2018 ജൂലൈ മുതല്‍ 2019 ജൂലൈ വരെ പതഞ്ജലിയുടെ സ്വാധീനം താഴേക്ക് പോയി. ഈ കാലയളവില്‍ ടൂത്ത്‌പേസ്റ്റ് വിപണിയില്‍ മാത്രമാണ് വ്യാപാരം വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചത്.

തുടര്‍ന്ന് പതഞ്ജലി ആയുര്‍വേദ് വിദേശ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ വ്യാപാരം വികസിപ്പിക്കാന്‍ ഉദ്ദേശിച്ച് നാലോളം കമ്പനികളുമായി ചര്‍ച്ചയിലാണെന്ന് കമ്പനിയുടെ സിഇഒ ആചാര്യ ബാല്‍കൃഷ്ണ വ്യക്തമാക്കി. പതഞ്ജലിയുടെ 2019 സെപ്തംബര്‍ മാസത്തെ വിറ്റുവരവ് 1,769 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 1,576 കോടിയായിരുന്നു വിറ്റുവരവ്. കഴിഞ്ഞ രണ്ട് വര്‍ഷമായി കമ്പനിയുടെ വിറ്റുവരവ് കുറവാണ്.

Comments are closed.