ബിജെപിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാന്‍ ശിവസേന

ന്യൂഡല്‍ഹി: മോഡി മന്ത്രിസഭയിലെ ശിവസേന പ്രതിനിധിഅരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റെര്‍പ്രൈസസ് വകുപ്പുമന്ത്രിയായിരുന്ന സാവന്ത് തിങ്കളാഴ്ച രാവിലെയാണ് മോഡി സര്‍ക്കാരില്‍ നിന്ന് രാജിവെയ്ക്കുന്നതായി അറിയിച്ചത്. ശിവസേനയുടെ വശത്താണ് സത്യം. ഇത്തരമൊരു സാഹചര്യത്തില്‍ ഈ മന്ത്രിസഭയില്‍ ഡല്‍ഹിയില്‍ എന്തിന് നില്‍ക്കണം അതിനാലാണ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതെന്ന് അരവിന്ദ് സാവന്ത് പറഞ്ഞു.

സംസ്ഥാനത്ത് ബി.ജെ.പിയും ശിവസേനയും മുന്നണിയായാണ് മത്സരിച്ചത്. ബി.ജെ.പി-ശിവസേനാ സഖ്യത്തിന് അനുകൂലമായി ജനം വിധിയെഴുതി. എന്നാല്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിനൊപ്പം ചേര്‍ന്ന് ജനവിധിയെ അപമാനിക്കാനാണ് ശിവസേനയുടെ താല്‍പ്പര്യം. അതാണ് അവരുടെ താല്‍പ്പര്യമെങ്കില്‍ ശിവസേനയ്ക്ക് ആശംസകള്‍ നേരുന്നുവെന്നും ചന്ദ്രകാന്ത് പാട്ടീല്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിക്ക് മുമ്പ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ശിവസേനയുടെ പിന്തുണ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം സഖ്യത്തിന് ഇല്ലെന്ന് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചു.

കൂടാതെ ശിവസേനയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു. എന്‍സിപി-കോണ്‍ഗ്രസ് പിന്തുണയോടെ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് അറിവ്. ഇന്ന് വൈകുന്നേരം ഏഴ് മുപ്പതു വരെയാണ് ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപവത്കരണ അവകാശവാദം ഉന്നയിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്. ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്‍സിപി അധ്യക്ഷന്‍ ശരത്പവാറുമായി അല്‍പസമയത്തിനകം കൂടിക്കാഴ്ച നടത്തും. സഞ്ജയ് റാവത്ത് ഡല്‍ഹിയിലെത്തി സോണിയഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

Comments are closed.