നികത്താനാകാത്ത നഷ്ടമാണ് ടി എൻ ശേഷന്‍റെ വിയോഗമെന്ന് പ്രമുഖർ അനുസ്മരിച്ചു

ചെന്നൈ: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷനെ നികത്താനാകാത്ത നഷ്ടമെന്ന് പ്രമുഖര്‍ അനുസ്മരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിയാണ് വിട വാങ്ങിയതെന്ന് എസ് വൈ ഖുറേഷിയും തികഞ്ഞ ഉത്സാഹത്തോടും സമഗ്രതയോടും കൂടിയാണ് അദ്ദേഹം ഇന്ത്യയെ സേവിച്ചതെും ടി എന്‍ ശേഷന്റെ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളും നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തവും പങ്കാളിത്തവുമുള്ളതാക്കി മാറ്റിയെന്ന് പ്രധാനമന്ത്രിയും ടി എന്‍ ശേഷന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗം ശക്തിപ്പെടുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.

വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ ഇന്നലെ രാത്രി 9.30 ഓടെ ആയിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പൊതുദര്‍ശനത്തിന് ശേഷം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.

Comments are closed.