3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 199 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് നിരവധി റീചാർജ് ചോയിസുകൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിപണിയിലെ ഒരേയൊരു ടെലികോം ഓപ്പറേറ്റർ വോഡഫോൺ ആയിരിക്കും. വോഡഫോണിന്റെ പോർട്ട്‌ഫോളിയോയിൽ നിലവിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ ശ്രദ്ധേയമാണ്.

ഉപയോക്താക്കൾക്ക് അധിക ആനുകൂല്യങ്ങൾ നൽകുന്നതിന് വോഡാഫോൺ ശ്രദ്ധ ചെലുത്തുന്നു. ഇതിന് ഉദാഹരണമാണ് നിശ്ചിത കാലയളവിലേക്ക് തിരഞ്ഞെടുത്ത സർക്കിളുകളിൽ 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.

വോഡാഫോണിൻറെ 199 രൂപ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. എയർടെല്ലിന്റെ 558 രൂപ പ്രീപെയ്ഡ് പ്ലാനിന് സമാനമായി 569 രൂപയുടെ പ്ലാനും വോഡഫോൺ പുറത്തിറക്കി.

ഈ പ്ലാനിലൂടെ പ്രതിദിനം 3 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ലഭ്യമാക്കുന്നു 84 ദിവസമാണ് പ്ലാനിൻറെ കാലാവധി.

509 രൂപ, 479 രൂപ, 458 രൂപ, 399 രൂപ, 349 രൂപ, 255 രൂപ, 199 രൂപ എന്നീ പ്ലാനുകൾക്ക് സമാനമായ അൺലിമിറ്റഡ് കോംബോ പ്ലാൻ തന്നെയാണ് വോഡഫോണിന്റെ 569 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. പ്രതിദിനം 3 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

മുഴുവൻ വാലിഡിറ്റി പിരിഡിലുമായി 252GB ഡാറ്റയാണ് ലഭിക്കുക. 84 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു.

ബി‌എസ്‌എൻ‌എല്ലിന്റെ അൺലിമിറ്റഡ് കോം‌ബോ പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി, വോഡഫോണിൽ നിന്നുള്ള 558 രൂപ റീചാർജ് ഉപയോക്താക്കൾക്ക് ദിവസേനയോ ആഴ്ച്ചയിലോ ആയി ഉള്ള എഫ്‌യുപി ലിമിറ്റ് ഇല്ലാതെ വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു.

വോഡഫോൺ‌ മുമ്പ്‌ വോയ്‌സ് കോളുകൾ‌ പ്രതിദിനം 250 മിനിറ്റായും ആഴ്ചയിൽ‌ 1000 മിനിറ്റായും പരിമിതപ്പെടുത്തിയിരുന്നു. ഇത് കുറേ നാൾ മുമ്പ് എടുത്ത് മാറ്റുകയും ചെയ്തു.

എല്ലാ ടെൽകോകൾക്കും ഇപ്പോൾ അവരുടേതായ കണ്ടൻറ് അഗ്രഗേറ്റർ ആപ്ലിക്കേഷനുണ്ട്. വോഡഫോണിന്റെ കാര്യത്തിൽ, ഇത് ലൈവ് ടിവി കാണാൻ ഉപയോക്താക്കളെ സഹായിക്കന്ന വോഡഫോൺ പ്ലേയാണ് കമ്പനിയുടേതായി ഉള്ള കണ്ടൻറ് പ്ലാറ്റ്ഫോം.

വോഡാഫോൺ പ്ലേ, സിനിമകളും ടിവി ഷോകളും കാണാൻ സഹായിക്കുന്ന ഒടിടി ആപ്ലിക്കേഷൻസ് എന്നിവയിലേക്ക് വോഡാഫോൺ പ്ലാനുകളിലൂടെ ആക്സസ് ലഭിക്കും. 569 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യുന്ന വോഡഫോൺ ഉപയോക്താക്കൾക്ക് വോഡഫോൺ പ്ലേ അപ്ലിക്കേഷൻ സൌജന്യമായി ഉപയോഗിക്കാൻ കഴിയും.

Comments are closed.