അഫ്ഗാനിസ്ഥാനെതിരായ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 250 റണ്‍സ് വിജയലക്ഷ്യം

ലക്നൗ: ലക്നൗ ഏകനാ സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരായ അവസാന ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 250 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ വിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുത്തു. ഒരുഘട്ടത്തില്‍ നാലിന് 74 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു.

എന്നാല്‍ അസ്ഗര്‍ അഫ്ഗാന്‍ (86), മുഹമ്മദ് നബി (പുറത്താവാതെ 50), ഹസ്രത്തുള്ള സസൈ (50) എന്നിവരുടെ ഇന്നിങ്സ് അഫ്ഗാന് നേട്ടമായി. ഇബ്രാഹിം സദ്രാന്‍ (2), റഹ്മത്ത് ഷാ (10), ഇക്രം അലി ഖാന്‍ (9), നജീബുള്ള സദ്രാന്‍ (30), റാഷിദ് ഖാന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വിന്‍ഡീസിനായി കീമോ പോള്‍ മൂന്ന് വിക്കറ്റെടുത്തു. അല്‍സാരി ജോസഫ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ്, റോസ്റ്റണ്‍ ചേസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Comments are closed.