റിയാദ് സീസണിലെ നൃത്തപരിപാടിക്കിടെ യുവാവ് നര്‍ത്തകരെ കത്തി കൊണ്ട് ആക്രമിച്ചു

റിയാദ്: റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി മലസിലെ കിങ് അബ്ദുല്ല പാര്‍ക്കില്‍ തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് അരങ്ങേറിയ നൃത്തപരിപാടിക്കിടെ പാഞ്ഞുകയറിയ യുവാവ് നര്‍ത്തകരെ കത്തി കൊണ്ട് ആക്രമിച്ചു. അറബ് യുവാവാണ് അക്രമം നടത്തിയത്. വേദിയില്‍ നൃത്തപരിപാടി നടക്കുന്നതിനിടെ അതിനിടയിലേക്ക് ഓടിക്കയറിയ യുവാവ് കണ്ണില്‍ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു.

നൃത്തം നടക്കുന്നതും അതിനിടയിലേക്ക് യുവാവ് ഓടിവരുന്നതും കത്തിവീശി ആക്രമിക്കുന്നതും ആ ബഹളത്തിനിടയില്‍ നിലത്തേക്ക് അക്രമി തെറിച്ചുവീഴുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു യുവതിക്കും മൂന്ന് പുരുഷന്മാര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് റെഡ്ക്രസന്റ് അതോറിറ്റി വക്താവ് യാസര്‍ അല്‍ ജലാജില്‍ അറിയിച്ചു.

Comments are closed.