രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയാമെന്ന വിധിക്ക് ശേഷമുള്ള അയോധ്യയിലെ ആദ്യ കാര്‍ത്തിക പൂര്‍ണ്ണിമ ഉത്സവം

അയോധ്യ: രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയാമെന്ന വിധിക്ക് ശേഷമുള്ള അയോധ്യയിലെ ആദ്യ കാര്‍ത്തിക പൂര്‍ണ്ണിമ ഉത്സവം ഇന്ന്. തുടര്‍ന്ന് നിലവിലെ സുരക്ഷയ്ക്ക് പുറമെ 2000 സുരക്ഷാ ജീവനക്കാരെ കൂടി അധികം വിന്യസിച്ചിട്ടുണ്ട്. ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട് . അടുത്ത 15 വരെയാണ് അയോധ്യയില്‍ നിരോധനാജ്ഞ. വലിയ ആഘോഷമായ കാര്‍ത്തിക പൂര്‍ണ്ണിമ ദിനമായ ഇന്ന് സുരക്ഷയ്ക്കായി കൂടുതല്‍ കേന്ദ്രസേനയെ ഇന്ന് വിന്യസിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം എട്ട് ലക്ഷം ഭക്തര്‍ എത്തിയെന്നാണ് ജില്ല ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട്. സരയൂ നദിയിലെ സ്‌നാനത്തിന് ശേഷം അയോധ്യ നഗരിയിലെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ ദര്‍ശനം നടത്തുന്നതാണ്. ഇന്നലെ മുതലേ ഭക്തര്‍ അയോധ്യയിലേക്ക് എത്തി തുടങ്ങിയിരിക്കുകയാണ്.

Comments are closed.