സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി റെയില്‍വേ സ്റ്റേഷനുകളില്‍ ഫേസ് റെക്കഗ്നീഷന്‍ സിസ്റ്റം

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലേതിന് സമാനമായി സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളില്‍ മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയായ ഫേസ് റെക്കഗ്നീഷന്‍ സിസ്റ്റം നടപ്പാക്കാന്‍ തീരുമാനിച്ചു. മുംബൈ് ഭീകരാക്രമണത്തിനുശേഷം സമഗ്രമായ സുരക്ഷാപദ്ധതി റെയില്‍വേ സുരക്ഷാ സേന (ആര്‍.പി.എഫ്) തയ്യാറാക്കിയിരുന്നു. ഇതുപ്രകാരമാണ് മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം കൊണ്ടുവന്നത്.

രാജ്യത്തെ 200 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നാണും കൂടാതെ പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാരാണ് ട്രെയിന്‍മാര്‍ഗം യാത്ര ചെയ്യുന്നത്. അതിനാല്‍, ഇവരുടെ മറവില്‍ട്രെയിനുകളിലും സ്റ്റേഷനുകളിലും കുറ്റവാളികള്‍ കടന്നുകയറാനുള്ള സാദ്ധ്യത ഏറെയാണെന്നും ആര്‍.പി.എഫ് നിര്‍ദ്ദേശം. പരീക്ഷണാടിസ്ഥാനത്തില്‍ ബംഗളൂരു റെയില്‍വേ സ്റ്റേഷനിലാകും പദ്ധതി നടപ്പിലാക്കുക. തുടര്‍ന്ന്ഘട്ടം ഘട്ടമായി ഡല്‍ഹി, മുംബയ് അടക്കമുള്ള പ്രധാന സ്റ്റേഷനുകളിലെല്ലാം സ്ഥാപിക്കുന്നതാണ്.

Comments are closed.