വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തി

ചെങ്ങന്നൂര്‍: വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. വെണ്‍മണി പാറച്ചന്തയില്‍ ആഞ്ഞിലിമൂട്ടില്‍ എ.പി ചെറിയാന്‍ (75), ഭാര്യ ലില്ല (68) എന്നിവരാണ് മരിച്ചത്. മക്കള്‍ വിദേശത്തായതിനാല്‍ ഇവര്‍ മാത്രമാണ് വീട്ടിലുള്ളത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നത്.

ചെറിയാനെ വീടിനു പുറത്തെ സ്റ്റോര്‍ റൂമിലും ലില്ലയെ അടുക്കളയ്ക്കു സമീപവുമാണ് മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന്‌സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
ണ്ടെത്തിയത്.

Comments are closed.