കൊല്ലം ജില്ലയില്‍ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിലെ മോഷണ സംഘങ്ങളെ തിരിച്ചറിഞ്ഞു

കൊട്ടാരക്കര: കൊല്ലം ജില്ലയില്‍ വന്‍ കവര്‍ച്ച ലക്ഷ്യമിട്ട് തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിലെ മോഷണ സംഘങ്ങള്‍ ഉള്ളതായി തിരിച്ചറിഞ്ഞു. പകല്‍ വീടുകള്‍ നോക്കി വയ്ക്കുകയും രാത്രിയില്‍ മോഷണം നടത്തുകയുമാണ് ഇവരുടെ പതിവ്. അടിവസ്ത്രം മാത്രം ധരിച്ച് ശരീരത്തില്‍ കറുത്ത ചായം പൂശിയാണ് സംഘം മോഷണത്തിന് ഇറങ്ങുന്നത്.

ഇതില്‍ 11 പേരെ പോലീസ് തിരിച്ചറിഞ്ഞു. മൂന്ന് പേരെ പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ചെങ്കോട്ടയില്‍ നിന്നും ട്രെയിനിനാണ് സംഘം എത്തിയത്. അഞ്ചലില്‍ ഒരു എസ്പിയുടെ വീട്ടിലും പത്തനാപുരം കൊട്ടാരക്കര എന്നിവിടങ്ങളിലും സംഘം വന്‍ മോഷണങ്ങള്‍ നടത്തിയിരുന്നു.

കഴിഞ്ഞ തവണ ചവറ, കരുനാഗപ്പള്ളി ഭാഗത്തായിരുന്നു കൂടുതല്‍ മോഷണം നടന്നത്. സമീപകാലത്ത് ഉണ്ടായ മൂന്ന് വലിയ മോഷണങ്ങള്‍ക്ക് പിന്നില്‍ ഈ സംഘമാണെന്ന് വ്യക്തമായി. ഇവരെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

Comments are closed.