മാവോയിസ്റ്റുകള്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : അട്ടപ്പാടിയിലെ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇരുവരും കൊല്ലപ്പെട്ടതിനെക്കുറിച്ച് പ്രത്യേകസംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശികളായ മുരുകേശന്‍, ലക്ഷ്മി എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ മാവോയിസ്റ്റുകളായ മണിവാസകവും കണ്ണന്‍ കാര്‍ത്തിക്കും കൊല്ലപ്പെടാനുണ്ടായ സാഹചര്യം കൂടി അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കൂടാതെ അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചുമത്തിയ കുറ്റങ്ങള്‍ എന്തു തന്നെയായാലും സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് കുറ്റമുണ്ടോയെന്നും മരണകാരണം എന്താണെന്നും പൊലീസ് വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കുകള്‍ പിടിച്ചെടുത്ത് ഫോറന്‍സിക്, ബാലിസ്റ്റിക് പരിശോധനകള്‍ക്ക് അയയ്ക്കണം.

ഇതു നടപ്പാക്കി പാലക്കാട് സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും മണിവാസകത്തിന്റെയും കണ്ണന്‍ കാര്‍ത്തിക്കിന്റെയും വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടില്ലെങ്കില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുമ്പ് ഇവ ശേഖരിച്ച് അക്കാര്യവും പാലക്കാട് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണം.

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി ഇക്കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും ഹര്‍ജിക്കാര്‍ക്ക് അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ പാലക്കാട് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും വിധിയില്‍ വ്യക്തമാക്കുന്നു.

Comments are closed.