കുല്‍ഭൂഷണ്‍ ജാദവിന് ശിക്ഷയില്‍ ഇളവിനായി പാകിസ്താന്‍ ആര്‍മി ആക്ടില്‍ ഭേദഗതിക്ക് ഒരുങ്ങുന്നു

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് ശിക്ഷയില്‍ ഇളവ് തേടി സിവില്‍ കോടതിയെ സമീപിക്കുന്നതിനു വേണ്ടി പാകിസ്താന്‍ ആര്‍മി ആക്ടില്‍ ഭേദഗതിക്ക് ഒരുങ്ങുന്നതായി വിവരം. ആര്‍മി ആക്ട് പ്രകാരമാണ് കുല്‍ഭൂഷണ്‍ ജാദവിനെ സൈനിക കോടതി ശിക്ഷിച്ചത്.

ആര്‍മി ആക്ട് പ്രകാരം വിധിക്കെതിരെ സിവില്‍ കോടതിയെ സമീപിക്കാനും പ്രകാരം കുല്‍ഭൂഷന് വിലക്കുണ്ട്. സൈനിക കോടതിയുടെ വിധിക്കെതിരെ സിവില്‍ കോടതിയില്‍ കുല്‍ഭൂഷനെ അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതി പാകിസ്താനോട് അറിയിച്ചിരുന്നു.

Comments are closed.