മദ്യപിച്ചെത്തി മര്‍ദ്ദിച്ചിരുന്ന മകന്റെ മര്‍ദ്ദനം സഹിക്കാതെ മകനെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു

ഹൈദരാബാദ് : തെലങ്കാനയില്‍ പതിവായി മദ്യപിച്ചെത്തി മര്‍ദ്ദിച്ചിരുന്ന മകനെ മാതാപിതാക്കള്‍ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു. മഹേഷ് ചന്ദ്ര (42) എന്നയാള്‍ മദ്യപിച്ചെത്തി പണം ആവശ്യപ്പെട്ട് മാതാപിതാക്കളെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് മാതാപിതാക്കള്‍ സ്വന്തം മകനെ കത്തിച്ചു കൊന്നതെന്ന് പോലീസ് പറയുന്നു.

മഹേഷ് ചന്ദ്രയുടെ ഭാര്യ രണ്ടു മാസം മുന്‍പ് ശല്യം സഹിക്കാന്‍ വയ്യാതെ സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ മാതാപിതാക്കളെ പതിവായി മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. കെ.പ്രഭാകരന്‍, ഭാര്യ വിമല എന്നിവര്‍ ചേര്‍ന്ന് യുവാവിനെ കെട്ടിയിട്ട ശേഷം ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു.

Comments are closed.