സര്‍ക്കാര്‍ ജോലിക്കായി സര്‍ക്കാര്‍ ജോലിക്കാരനായ പിതാവിനെ മകന്‍ കൊലപ്പെടുത്തി

ജഷ്പുര്‍ : ചത്തീസ്ഗഡിലെ ജഷ്പുര്‍ ജില്ലയില്‍ സര്‍ക്കാര്‍ ജോലി ലഭിക്കാനായി സര്‍ക്കാര്‍ ജോലിക്കാരനായ പിതാവിനെ മകന്‍ കൊലപ്പെടുത്തി. ഈ ആഴ്ച മഹാബിര്‍ ജോലിയില്‍ നിന്നും വിരമിക്കാനിരിക്കെയുണ്ടായ കൊലപാതകമാണ് സംശയത്തിലെത്തിച്ചത്. ചോദ്യം ചെയ്യലില്‍ ഇളയമകന്‍ ജീവന്‍ കുറ്റം സമ്മതിച്ചു.

പിതാവിന്റെ ജോലിയില്‍ പ്രവേശിക്കാനായി താനാണ് കൊല നടത്തിയതെന്നും സുഹൃത്തുക്കള്‍ സഹായിച്ചുവെന്നും ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൂടാതെ ജീവനൊപ്പം മറ്റ് രണ്ടുപേര്‍ക്കൂടി പിടിയിലായി.

Comments are closed.