കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട വിമത് എം.എല്‍.എമാരില്‍ 15 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ബംഗലൂരു: കര്‍ണാടകയില്‍ വിമത പ്രവര്‍ത്തനങ്ങളുടെ പേരില്‍ 17 എം.എല്‍.എമാരെ സ്പീക്കറായിരുന്ന കെ.ആര്‍ രമേശ് ആറു വര്‍ഷത്തേക്ക് അയോഗ്യരാക്കിയിരുന്നു. എന്നാല്‍ ഇവരെ ഈ നിയമസഭയുടെ കാലാവധി തീരുന്ന 2023 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു വിലക്കിയ സ്പീക്കറുടെ നടപടി നിയമപരമല്ലെന്നു കോടതി വ്യക്തമാക്കി.

കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പിക്കു കൂട്ടുനിന്ന സാഹചര്യത്തിലാണ് ഇവര്‍ നടപടി നേരിട്ടത്. നിയമസഭാംഗത്വം രാജിവച്ച് കത്തുനല്‍കിയെങ്കിലും അന്നു സ്പീക്കറായിരുന്ന രമേഷ് കുമാര്‍ ഇവര്‍ക്ക് അയോഗ്യരാക്കുകയായിരുന്നു.

തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട വിമത കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരില്‍ 15 പേര്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ സാന്നിധ്യത്തില്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. തുടര്‍ന്ന് വിമതര്‍ക്ക് അടുത്ത മാസം അഞ്ചിനു 15 സീറ്റിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തടസം ഇല്ലാതായി.

18 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാജിവയ്ക്കാനും മറ്റൊരു കക്ഷിയില്‍ ചേരാനും എം.എല്‍.എമാര്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു എതിര്‍വാദം. എം.എല്‍.എമാര്‍ക്കു രാജിവയ്ക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശം സ്പീക്കര്‍ അംഗീകരിക്കേണ്ടതാണെന്നു സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

രാജിക്കത്തുകളുടെ സാധുത സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും രാഷ്ട്രീയ ധാര്‍മികതയ്ക്കു മുകളിലാണു ഭരണഘടനാ ധാര്‍മികതയെന്നും ഉത്തരവില്‍ കോടതി അറിയിച്ചു.

അതേസമയം, അയോഗ്യതയ്ക്കു സമയപരിധി നിശ്ചയിക്കാനോ വീണ്ടും മത്സരിക്കുന്നതു തടയാനോ ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ സ്പീക്കര്‍ക്ക് അധികാരം നല്‍കുന്നില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാം, വിജയിച്ചാല്‍ മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള പൊതുപദവികള്‍ വഹിക്കുന്നതിനും തടസമില്ല.

Comments are closed.