പ്രതിസന്ധിക്കിടയിലും കെഎസ്ആര്‍ടിസിയെ സംരക്ഷിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നേരിടുന്ന പ്രതിസന്ധിയും, ജനങ്ങളുടെ ബുദ്ധിമുട്ടും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി കെഎസ്ആര്‍ടിസിക്ക് പ്രതിവര്‍ഷം സര്‍ക്കാര്‍ നല്‍കുന്നത് 1000 കോടിരൂപയെന്നും പ്രതിസന്ധിക്കിടയിലും കെഎസ്ആര്‍ടിസിയെ സംരക്ഷിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

ഈ മാസം ഇതുവരെ പകുതി ശമ്പളം മാത്രമാണ് വിതരണം ചെയ്തിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് കിട്ടിയ 15 കോടിയും ആദ്യവാരത്തിലെ കളക്ഷനും ചേര്‍ത്താണ് പകുതി ശമ്പളമെങ്കിലും നല്‍കിയത്. ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 37 കോടി രൂപ കോടി രൂപ കൂടി കണ്ടെത്തണം. സര്‍ക്കാര്‍ സഹായം കിട്ടിയില്ലെങ്കില്‍ ശമ്പള കുടിശ്ശിക വിതരണം മാസാവസാനം വരേ നീണ്ടേക്കുമെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്.

എന്നാല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് റദ്ദാക്കിയത് സാധാരണക്കാരെ വലയ്ക്കുകയാണ്. 700 ഷെഡ്യൂളുകള്‍ കെഎസ്ആര്‍ടിസി വെട്ടിക്കുറച്ചു. ജീവനക്കാര്‍ക്ക് ശമ്പളത്തിന് വേണ്ടി സമരം ചെയ്യേണ്ട അവസ്ഥയായെന്നും കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള ബജറ്റ് പ്രഖ്യാപനമൊന്നും നടന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

.

Comments are closed.