വൃദ്ധദമ്പതികളുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് സ്വര്‍ണം കവര്‍ന്ന കൊച്ചുമകന്‍ പിടിയില്‍

തൃശൂര്‍ : ആളൂര്‍ കുണ്ടൂപ്പാടത്ത് വൃദ്ധദമ്പതികളുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് സ്വര്‍ണം കവര്‍ന്ന കൊച്ചുമകന്‍ പിടിയിലായി. ഇരിങ്ങാലക്കുട സ്വദേശിയും റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനുമായ പ്ലാശ്ശേരി ചുക്കരിയാന്‍ ജോസഫും ഭാര്യ മറിയാമ്മയുമാണ് ആക്രമിക്കപ്പെട്ടത്.

ഒക്ടോബര്‍ രണ്ടിന് സന്ധ്യയ്ക്ക് അടുക്കള ഭാഗത്തുകൂടി ഹെല്‍മറ്റ് ധരിച്ച് അകത്തുകടന്നയാള്‍ ഇരുവരുടെയും കണ്ണില്‍ മുളകുപൊടി എറിഞ്ഞ് ആക്രമിക്കുകയും തുടര്‍ന്ന് മറിയാമ്മയുടെ കൈയിലെ മൂന്ന് സ്വര്‍ണവളകള്‍ ഊരിയെടുത്ത ശേഷം രക്ഷപ്പെട്ടു.

എന്നാല്‍അയല്‍വാസികളിലൊരാള്‍ നല്‍കിയ സൂചനകളില്‍ നിന്ന് ആളൂര്‍ റെയില്‍വേ മേല്‍പ്പാലം ജംക്ഷന്‍ മുതല്‍ കോതമംഗലം വരെയുളള സിസിടിവികളില്‍ യുവാവിന്റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോതമംഗലം പിണ്ടിമന സ്വദേശി കരിപ്പക്കാട്ടില്‍ ഗോഡ്ഫില്‍ (23) എന്ന ജോസഫ്-മറിയാമ്മ ദമ്പതികളുടെ കൊച്ചുമകനാണ് പിടിലായതെന്ന് മനസിലായത്.

ഗോഡ്ഫില്‍ സിംഗപ്പൂരിലാണ് എന്‍ജിനീയറിങ്ങില്‍ ഉപരിപഠനം നടത്തിയത്. ജോസഫിന്റെയും മറിയാമ്മയുടെയും മകളുടെ മകനാണ് അറസ്സിലായ ഗോഡ്ഫില്‍. പെരൂമ്പാവൂരിലെ ജ്വല്ലറിയില്‍ വിറ്റ സ്വര്‍ണ വളകള്‍ പൊലീസ് കണ്ടെടുക്കുകയും പ്രതിയെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

Comments are closed.