എസ്യുവി ശ്രേണിയിലേക്ക് മാക്സസ് D90 വരുന്നു

ഇന്ത്യൻ വിപണിയുടെ എസ്‌യുവി ശ്രേണിയിലേക്ക് മാക്‌സസ് D90 ചുവടുവെയ്ക്കാൻ ഒരുങ്ങുന്നു. എംജി മോട്ടോർ ബാഡ്ജിലാകും മാക്‌സസ് ഇന്ത്യയിലേക്കെത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. എം‌ജിയെപ്പോലെ SAIC-ന്റെ നിരവധി ബ്രാൻഡുകളിൽ ഒന്നാണിത്. എന്നിരുന്നാലും, ഇത് പൂർണ്ണമായും ഒരു ചൈനീസ് കമ്പനിയാണ്.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് എതിരാളിയായി eZs ഇവി എസ്‌യുവിയും എംജി പുറത്തിറക്കും. മാക്സസ് D90 എസ്‌യുവി വിപണിയിലെത്തിയാൽ എംജിയിൽ നിന്നും ആഭ്യന്തര വിപണിയിലെത്തുന്ന മൂന്നാം മോഡലാകുമിത്.

മാക്സസ് D90 ഫുൾസൈസ് എസ്‌യുവിയുടെ പരീക്ഷണ ഓട്ടവും കമ്പനി ഇന്ത്യൻ നിരത്തുകളിൽ നടത്തി. ഇതിന്റെ സ്പൈ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയ്ക്ക് എതിരാളിയായാണ് എംജി മാക്സസ് D90 വിപണിയിലെത്തിക്കുക.

മോറിസ് ഗാരേജസ് പോലെ തന്നെ SAIC വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന മാക്‌സസിൽ നിന്നുള്ള ആദ്യത്തെ എസ്‌യുവിയാണ് D90.T60 പിക്കപ്പ് ട്രക്കിനെ അടിസ്ഥാനമാക്കി അണ്ടർപിന്നിങ്ങുകളുള്ള ലാഡർ ഫ്രെയിം ചേസിസിലാണ് വാഹനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

പുനർ‌നിർമ്മിച്ച D90-ക്ക് സാധാരണ എസ്‌യുവിയിലെന്നപോലെ ഇൻവേർട്ടഡ് ഹെക്സഗോണൽ ഫ്രണ്ട് ഗ്രിൽ ലഭിക്കുന്നു. പ്രമുഖ എൽഇഡി ഹെഡ്‌ലാമ്പ് അസംബ്ലി, സ്‌പോർട്ടി ഫോഗ് ലാമ്പ് ക്ലസ്റ്റർ, മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ, ഹൊറിസോന്റൽ എൽഇഡി ടെയിൽ ലാമ്പുകളുള്ള കോംപാക്ട് റിയർ പ്രൊഫൈൽ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡോവർ, മഹീന്ദ്ര ആൾട്രുറാസ് ‌G4, ഇസൂസു MU-X എന്നിവയാകും വാഹനത്തിന്റെ പ്രധാന എതിരാളികൾ. 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലീമീറ്റർ വീൽബേസുമാണ് എസ്‌യുവിക്കുള്ളത്.

എം‌ജി ബാഡ്ജിൽ എത്തുന്ന D90-ന് 2.0 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ നൽകും. ആദ്യത്തേത് 225 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ടാമത്തേത് 177 bhp പവറിൽ 400 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനുകളാകും വാഗ്ദാനം ചെയ്യുക.

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, എട്ട് ഇഞ്ച് എംഐഡി, ആറ് എയർബാഗുകൾ, ത്രീ-സോൺ ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, 12-സ്പീക്കർ ഓഡിയോ, എട്ട്-വേ പവർ ക്രമീകരിക്കാവുന്ന ഫീച്ചറുകൾ എന്നിവയെല്ലാം ഈ എസ്‌യുവിയുടെ സവിശേഷതകളാണ്.

Comments are closed.