തൃപ്തി ദേശായി ഉടന്‍ തന്നെ ശബരിമലയിലേക്ക് ; കോടതി നടപടിയില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ജ:രോഹിന്റന്‍ നരിമാന്‍

കൊല്ലം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിലവിലെ യുവതി പ്രവേശന വിധിയിൽ സ്റ്റേ അനുവദിക്കാതെ ഹർജികൾ വിശാല ബഞ്ചിന് വിട്ട സാഹചര്യത്തിൽ ഈ മണ്ഡലകാലം തന്നെ ശബരിമലയിൽ ദർശനം നടത്തുമെന്ന് തൃപ്തി ദേശായി.

സുപ്രീംകോടതി വിധിക്കെതിരെ സംഘപരിവാർ നടത്തിയ പ്രക്ഷോഭങ്ങളെ നിശിതമായി ജ: നരിമാൻ വിമർശിച്ചു.കോടതിയുടെ മുൻ ഉത്തരവ് നടപ്പാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പുനഃപരിശോധന ഹർജികൾ തള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാറിനെതിരെയും രൂക്ഷ വിമർശനം നടത്തി ജ:നരിമാൻ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട വിധിക്കെതിരെ സംഘപരിവാർ സംഘടനകൾ നടത്തിയ നിയമവിധേയമല്ലാത്ത പ്രകടനങ്ങൾ സമയോചിതമായി നേരിടാൻ സർക്കാരിന് കഴിഞ്ഞില്ല എന്ന് ജ: നരിമാൻ പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.