സുതാര്യത ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം അട്ടിമറിക്കില്ലെന്ന് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

ന്യൂഡല്‍ഹി : .സുപ്രീംകോടതി ചീഫ്ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്ന 2010ലെ ഡല്‍ഹി ഹൈക്കോടതി വിധിയെ ശരിവച്ച് രണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു.

2005ലെ വിവരാവകാശ നിയമപ്രകാരം ചീഫ് ജസ്റ്റിസിന്റെ ഓഫീസ് പബ്ലിക് അതോറിറ്റി എന്ന നിര്‍വചനത്തിലായതിനാല്‍ പൊതു താല്‍പര്യാര്‍ത്ഥം വിവരങ്ങള്‍ വെളിപ്പെടുത്താം. ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ സ്വകാര്യ വ്യക്തിവിവരമല്ലെന്നും അത് വെളിപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്നും സുതാര്യത ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം അട്ടിമറിക്കില്ലെന്നും ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ്മാരായ എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ച് അറിയിച്ചു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറലും സുപ്രീംകോടതിയിലെ വിവരാവകാശ ഓഫീസറും നല്‍കിയ അപ്പീലുകളാണ് തള്ളിയത്.ചീഫ്ജസ്റ്റിസിനും ജസ്റ്റിസ് ദീപക് ഗുപ്തയ്ക്കും കൂടി വേണ്ടി ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രധാന വിധിന്യായമെഴുതി. ഇവരോട് യോജിച്ച് ജസ്റ്റിസ്മാരായ എന്‍.വി രമണയും ഡി.വൈ ചന്ദ്രചൂഡും വെവ്വേറെയും വിധിയെഴുതിയിരുന്നു.

Comments are closed.