റാഫേല്‍ അഴിമതി ആരോപണത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്നുള്ള ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഫ്രാന്‍സുമായി ഇന്ത്യ നടത്തിയ റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ചുകൊണ്ട് മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയ വിധിയില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

രാവിലെ 10:30ന് പുനഃപരിശോധനാ ഹര്‍ജിയിലെ വാദം കേട്ട ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ്, എന്നിവരുടെ ബഞ്ചാണ് വിധി പറഞ്ഞത്. കൂടാതെ ഹര്‍ജികളില്‍ കഴമ്പില്ലെന്നും ‘കാവല്‍ക്കാരന്‍ കളവ് നടത്തിയെന്ന് സുപ്രീം കോടതിയും അംഗീകരിച്ചു’ എന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസും കോടതി തള്ളി.

Comments are closed.