യുഡിഎഫിന്റെ സമ്പൂര്‍ണ്ണയോഗം ഇന്ന് തിരുവനന്തപുരം നെയ്യാര്‍ഡാമില്‍ ചേരുന്നു

തിരുവനന്തപുരം: യുഡിഎഫിന്റെ സമ്പൂര്‍ണ്ണയോഗം ഇന്ന് തിരുവനന്തപുരം നെയ്യാര്‍ഡാമില്‍ ചേരുന്നു. നേതൃത്വത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കവും ഏകോപമില്ലായ്മയും പരാജയത്തിന് കാരണമായതായി കഴിഞ്ഞ യോഗത്തില്‍ മുസ്ലീംലീഗ് വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് മറ്റ് ഘടകകക്ഷികളും സമാനമായ വിമര്‍ശനമുന്നയിച്ചതോടെയാണ് യുഡിഎഫ് സമ്പൂര്‍ണ്ണയോഗം വിളിക്കാന്‍ തീരുമാനിച്ചത്. കേരളകോണ്‍ഗ്രസിലെ തര്‍ക്കവും യോഗം ചര്‍ച്ച ചെയ്യും. ശബരിമല വിധിയും ഒരു ദിവസത്തെ യോഗം ചര്‍ച്ച ചെയ്യുന്നതാണ്.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് ചേരുന്നു. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ പാര്‍ട്ടി മുന്‍ കൈയെടുക്കില്ലെന്ന സിപിഎം തെറ്റ് തിരുത്തല്‍ നയത്തിന് ശേഷം വന്ന പുതിയ വിധി സെക്രട്ടറിയറ്റ് ചര്‍ച്ച ചെയ്യും. മണ്ഡല കാലം തുടങ്ങാനിരിക്കെ ശബരിമല സംബന്ധിച്ച സര്‍ക്കാര്‍ നീക്കങ്ങള്‍ മുഖ്യമന്ത്രി സെക്രട്ടറിയേറ്റില്‍ വിശദീകരിക്കുന്നതാണ്.

Comments are closed.