രാജ്യത്ത് ഡീസലിന്റെ ആവശ്യകതയില്‍ വന്‍ ഇടിവ്

ബെംഗളൂരു : രാജ്യത്ത് ഡീസലിന്റെ ഉപഭോഗം മൂന്നു വര്‍ഷത്തെ താഴ്ന്ന നിലയില്‍ എത്തിയതായും 2017 മുതല്‍ ഇത്തരത്തില്‍ ഉപഭോഗത്തില്‍ കുറവ് വന്നുതുടങ്ങിയതായി പെട്രോളിയം പ്ലാസിങ് ആന്റ അനാലിസിസ് സെല്ലിന്റെ വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നു. ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയിലും വന്‍ ഇടിവുണ്ടായിട്ടുണ്ടെന്നും ഇതും ഡീസല്‍ വില്‍പ്പനയെയ ബാധിച്ചുവെന്നും കണക്കുകള്‍ പറയുന്നു.

എന്നാല്‍ ഡീസലിന് ആവശ്യക്കാര്‍ കുറയുന്നതിന് അനുസരിച്ച് പെട്രോളിന്റെ ആവശ്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ 8.9 ശതമാനം കൂടുതലാണ് ഉപഭോഗം നടന്നത്. അതേസമയം, ആവശ്യക്കാര്‍ കുറഞ്ഞതോടെ രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകള്‍ ഡീസല്‍ കയറ്റുമതി ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

Comments are closed.