ആക്ടിവിസ്റ്റുകള്‍ക്ക് കയറി അവരുടെ ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല : കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച് ശബരിമല ആക്ടിവിസ്റ്റുകള്‍ക്ക് പ്രവേശിക്കാനുള്ള സ്ഥലമല്ലെന്നും അവര്‍ക്ക് സംരക്ഷണം നല്‍കാനാകില്ലെന്നും പാലീസ് സംരക്ഷണയില്‍ മലകയറണമെന്ന് ആഗ്രഹിക്കുന്നവര്‍ കോടതി ഉത്തരവുമായി വരട്ടെയെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ചിലര്‍ ശബരിമലയിലേക്ക് ഞങ്ങള്‍ വരാന്‍ പോകുന്നെന്ന് വാര്‍ത്താസമ്മേളനം നടത്താറുണ്ട്.

തങ്ങളുടെ വ്യക്തിപ്രഭാവം പ്രദര്‍ശിപ്പിക്കുയാണ് ഉദ്ദേശം. ഭക്തിയല്ല ലക്ഷ്യം. അത്തരം താല്‍പ്പര്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ഇതാണ് തുടക്കം മുതലുള്ള തന്റെ നിലപാടെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ശബരിമലയുടെ കാര്യത്തില്‍ സുപ്രീംകോടതി വിധിയെക്കുറിച്ച് നിയമജ്ഞര്‍ക്ക് പോലും രണ്ടഭിപ്രായമാണ്.

വിശാലബഞ്ചിന് വിഷയം വിട്ടതിലൂടെ പഴയ വിധി അസ്ഥിരപ്പെട്ടതായിട്ടാണ് ഒരു കൂട്ടര്‍ പറയുന്നത്. പുതിയ ബഞ്ച് വരും വരെ പഴയ വിധി നില നില്‍ക്കുമെന്ന് പറയുന്നവരാണ് മറ്റുള്ളവര്‍. അതുകൊണ്ടു സുപ്രീംകോടതി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനാല്‍ ആരു പോയി വ്യക്തത വരുത്തേണ്ടതുണ്ടെന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.