യുഎപിഎ കേസിലെ പ്രതികളെ മൂന്ന് ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്: യുഎപിഎ കേസിലെ പ്രതികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ മൂന്ന് ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍ തങ്ങള്‍ മാവോയിസ്റ്റുകളല്ലെന്നും സിപിഎമ്മില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യിട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നും അലനും താഹയും വ്യക്തമാക്കിയിരുന്നു.

അതിനാല്‍ വീടുകളില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത ലഘുലേഖയും പുസ്തകങ്ങളും യുഎപിഎ നിയമം ചുമത്തി ജയിലില്‍ അടക്കാന്‍ മാത്രം ഗൗരവമുള്ളതല്ലെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് ഇരുവരുടേയും ഹര്‍ജിയില്‍ പറയുന്നത്. ഇരുവരുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. കേസ് ഡയറി ഹാജരാക്കാനും കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.

Comments are closed.